ഷാര്‍ജ: ഷാര്‍ജയില്‍ ഇഫ്താര്‍ ടെന്റുകള്‍ക്ക് ഇത്തവണ അനുമതി നല്കി. വിവിധ ഭാഗങ്ങളിലായി തുറക്കുന്ന ടെന്റിനകത്ത് പരസ്പരം കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം ഉറപ്പാക്കണമെന്നും എല്ലാ വശങ്ങളില്‍നിന്നും തുറന്നിരിക്കുന്നതോ എയര്‍ കണ്ടീഷന്‍ഡ് ചെയ്തതോ ആയ രൂപത്തില്‍ നിര്‍മിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എമിറേറ്റില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് മൂലം നിര്‍ത്തിവെച്ചിരുന്ന ഇഫ്താര്‍ ടെന്റുകള്‍ക്കാണ് ഇത്തവണ അനുമതി ലഭിച്ചിരിക്കുന്നത്. ഭക്ഷണശാലകളില്‍ ഇഫ്താര്‍ പലഹാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മാര്‍ഗനിദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ഭക്ഷണശാലകളില്‍ അസര്‍ നമസ്കാരത്തിന് ശേഷം ഇഫ്താര്‍ പലഹാരങ്ങളും ഭക്ഷണങ്ങളും പ്രദര്‍ശിപ്പിക്കാം. ബേക്കറികളും കഫ്റ്റീരിയകളും മറ്റും നിര്‍ബന്ധമായും ഷാര്‍ജ മുനിസിപ്പാലിറ്റിയില്‍ നിന്നും പെര്മിഷന് എടുത്തിരിക്കണം.