മനാമ: ബഹറിനിലെ ഗവൺമെൻറ് അംഗീകൃത കലാ-സാംസ്കാരിക സംഘടനയായ സീറോ മലബാർ സൊസൈറ്റി ‘മൈത്രി’ഇഫ്താർ സംഘടിപ്പിച്ചു.ബഹ്റൈനിലെ സാമൂഹ്യ രംഗത്തെ പ്രതിഭകളുടെ സംഗമം കൂടിയായി സീറോ മലബാർ സൊസൈറ്റിയുടെ മൈത്രി ഇഫ്താർ.
സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സയ്യദ് റഹ്മാൻ നദ്വി മുഖ്യപ്രഭാഷണം നടത്തി.
മനുഷ്യ നന്മയിലേക്കുള്ള പ്രധാന മാർഗമാണ് പരിശുദ്ധ റമദാൻ മാസമെന്ന് സ്വാഗതം ആശംസിച്ചു കൊണ്ട് ജനറൽ സെക്രട്ടറി ജോയി പോളി അഭിപ്രായപ്പെട്ടു. സീറോ മലബാർ സൊസൈററിയുടെ പ്രസിഡണ്ട് ബിജു ജോസഫ് അധ്യക്ഷനായിരുന്നു.ഖുർആൻ ഏതെങ്കിലും വിഭാഗത്തിനുവേണ്ടി മാത്രം അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമല്ലെന്നും, അത് മുഴുവൻ മനുഷ്യരെയും ആണ് അഭിസംബോധന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ സി .ആർ. ഫ് ചെയർമാൻ ബാബു രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ചെറിയാൻ വൈസ് പ്രസിഡണ്ട് സാനിപോൾ,ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ്, കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ,കെ സി എ പ്രസിഡണ്ട് റോയ് .സി.ആൻറണി, സെക്രട്ടറി ക്രിസ്റ്റി പ്രമുഖ മാധ്യമപ്രവർത്തകൻസോമൻ ബേബി,ബഹറിൻസംസ്കൃതി പ്രസിഡണ്ട് . പ്രവീൺ പ്രതിഭാ പ്രസിഡണ്ട് തോമസ് വെട്ടിയാട്ടിൽ,ബഹറിനിലെ സാമൂഹ്യ-സാംസ്കാരിക രംഗത്ത പ്രമുഖരായ നിരവധിപേർ പങ്കെടുത്തു.
മുൻ പ്രസിഡണ്ടുമാരായ ബെന്നി വർഗീസ്, ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉർവത്ത്, ചാൾസ് ആലുക്ക എന്നിവർ നേതൃത്വം നൽകി. സൊസൈറ്റി വൈസ് പ്രസിഡൻറ് ജോജി കുര്യൻ നന്ദിയും പറഞ്ഞു.
