കുവൈറ്റ് സിറ്റി: ആറു മാസത്തിലധികം രാജ്യത്തിനു പുറത്തു കഴിയുന്നവരുടെ ഇഖാമ അസാധുവാകുന്ന സംവിധാനം പുനസ്ഥാപിക്കാനൊരുങ്ങി കുവൈത്ത്. നിലവിൽ ഗാർഹിക ജോലിക്കാർക്ക് മാത്രമുള്ള നിബന്ധന മറ്റുവിസ കാറ്റഗറികൾക്കും ബാധകമാക്കാനാണ് നീക്കം. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ സൂചന നൽകി. ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തു താമസിച്ചാൽ ഇഖാമ അസാധുവാകുന്ന നിയമം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആണ് നേരത്തെ താൽക്കാലികമായി മരവിപ്പിച്ചത്. യാത്രാ നിയന്ത്രണങ്ങൾ കാരണം കുവൈത്തിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക് ഓൺലൈൻ വഴി ഇഖാമ പുതുക്കാനും അവസരം നൽകിയിരുന്നു. നിയന്ത്രണങ്ങൾ നീങ്ങി കുവൈത്തിലേക്ക് വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാൽ 2021 ഡിസംബർ ഒന്നുമുതൽ ഗാർഹിക ജോലിക്കാർക്ക് മാത്രമായി ഈ നിബന്ധന പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.
Trending
- നാലുപേര്‍ പ്രതികളായ മയക്കുമരുന്ന് കടത്തു കേസ് വിചാരണ ഒക്ടോബര്‍ 28ലക്ക് മാറ്റി
- തൊഴിലുടമയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് പണം മോഷ്ടിച്ച വീട്ടുവേലക്കാരിക്ക് തടവുശിക്ഷ
- അറബ് വായനാമത്സരത്തില്‍ ബഹ്റൈനി വിദ്യാര്‍ത്ഥിക്ക് രണ്ടാം സ്ഥാനം
- ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
- ഐക്യരാഷ്ട്രസഭാ ദിനം: നീല പുതച്ച് ബഹ്റൈന്‍
- വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്‍ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന്‍ അപലപിച്ചു
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും

