മുംബയ്: കാമുകനെ തേടി ഇന്ത്യയിലേയ്ക്കെത്തിയ പാകിസ്ഥാൻ യുവതി മടങ്ങിയെത്തിയില്ലെങ്കിൽ ഭീകരാക്രമണം നടത്തുമെന്ന് അജ്ഞാത സന്ദേശം. മുംബയ് പൊലീസിന്റെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചതെന്നും ഉർദുവിലാണ് സംസാരിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2008ൽ മുംബയിൽ നടന്നത് പോലൊരു ആക്രമണം പ്രതീക്ഷിക്കണമെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. ആക്രമണം നടക്കുന്നെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം മുംബയ്, ഉത്തർപ്രദേശ് സർക്കാരിനായിരിക്കും എന്നാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് പാകിസ്ഥാൻ സ്വദേശിയായ സീമ ഹൈദർ(30) ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന കാമുകൻ സച്ചിൻ(25) മീണയെ വിവാഹം കഴിക്കാനാണ് അനധികൃതമായി ഇവർ ഇന്ത്യയിലേക്ക് കടന്നത്. ഓൺലൈൻ ഗെയിമായ പബ്ജി കളിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവർക്ക് ജാമ്യം നൽകുകയായിരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി