അഹമ്മദാബാദ്: ബി.ജെ.പി ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിച്ചാൽ പാകിസ്താന്റേതിന് സമാനമായ ഗതി തന്നെ ഇന്ത്യയ്ക്കും ഉണ്ടാകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. ഡിസംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ഗെഹ്ലോട്ട് എത്തിയത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനും നേതാക്കളെ കാണാനുമാണ് സന്ദർശനം. ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരെ രാജ്യത്തുടനീളം ബിജെപി ജയിലിലടച്ചിട്ടുണ്ട്. മതത്തിന്റെ പേരിൽ മാത്രം തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ഫാസിസ്റ്റുകളാണിവർ. ബി.ജെ.പിക്ക് സ്വന്തമായി പ്രത്യയശാസ്ത്രമോ നയമോ ഭരണമാതൃകയോ ഇല്ല. ബി.ജെ.പി രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ ശ്രമിച്ചാൽ പാകിസ്ഥാന്റെ അതേ ഗതിയാണ് ഇന്ത്യക്കും നേരിടേണ്ടി വരിക, ഗെഹ്ലോട്ട് പറഞ്ഞു. മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ഏറ്റവും എളുപ്പം. അഡോൾഫ് ഹിറ്റ്ലർ പോലും അതിൽ ഉൾപ്പെട്ടിരുന്നു. ഗുജറാത്ത് മോഡലിന്റെ പേരിൽ ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗെഹ്ലോട്ട് ആരോപിച്ചു.
Trending
- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍

