കണ്ണൂര്: കണ്ണൂരിൽ സുരേഷ് ഗോപി മത്സരിക്കുന്നത് നല്ലതാണെന്ന് എംവി ജയരാജൻ. കണ്ണൂരിൽ മത്സരിച്ചാൽ സ്വന്തം മുഖത്ത് നോക്കാൻ കഴിയാത്ത തരത്തിൽ സുരേഷ് ഗോപി തോൽക്കും. തലശേരിയിൽ ഷംസീറിനെ തോൽപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപിയെന്നും എംവി ജയരാജൻ പരിഹസിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളം പിടിച്ചെടുക്കുമെന്ന് മോദി പറഞ്ഞാൽ ഏത് ഗോവിന്ദൻ വന്നാലും അത് പിടിച്ചെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുസമ്മേളനത്തിൽ സംസാരിക്കവെ ആയിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.