മേഘാലയ: ഷില്ലോംഗ് മാർക്കറ്റിൽ തീവ്രവാദികൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 2 പേർക്ക് പരിക്കേറ്റു. ഷില്ലോംഗിലെ പ്രശസ്ത വ്യാപാര കേന്ദ്രമായ ലൈതുംഖ്രയിലായിരുന്നു അപകടം നടന്നത്. ഐഇഡി സ്ഫോടനത്തിൽ വ്യാപാര കേന്ദ്രത്തിലെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. രണ്ടു പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിയമവിരുദ്ധ സംഘടനയായ ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിൽ (എച്ച്എൻഎൽസി) ഏറ്റെടുത്തു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രത കർശനമാക്കിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
