ഐഡഹോ: പ്രൈഡ് ഇവന്റില്‍ കലാപത്തിനു പദ്ധതിയിട്ട വൈറ്റ് നാഷനലിസ്റ്റ് ലീഡര്‍ തോമസ് റയന്‍ റൗസു ഉള്‍പ്പെടെ 31 പേരെ ഐഡഹോ പൊലീസ് അറസ്റ്റു ചെയ്തു. കോര്‍ ഡി അലിന് സിറ്റി പാര്‍ക്കില്‍ നടക്കുന്ന പ്രൈഡ് ഇവന്റിനെ ലക്ഷ്യമാക്കിയാണ് ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും പുറപ്പെട്ടത്. ഇവരുടെ വാഹനം ശ്രദ്ധയില്‍പ്പെട്ട ആളാണ് പോലിസിനെ വിവരം അറിയിച്ചത്. ഉടനെ വാഹനത്തെ പിന്തുടര്ന്ന് 31പേരേയും അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ചീഫ് ലീ വൈറ്റ് പറഞ്ഞു.
പാര്‍ക്കില്‍ പ്രൈഡ് ഇവന്റില്‍ പങ്കെടുക്കുന്നതിന് നൂറുകണക്കിന് ആളുകളും, പ്രാദേശിക ഗായകരും, ഡാന്‍സ് സംഘവും, ആര്‍ട്ടിസ്റ്റുകളും എത്തിച്ചേര്‍ന്നിരുന്നു. പരിപാടിക്കിടെ ആക്രമണം നടത്തി ആളുകളെ ഭയപ്പെടുത്താനാണ് ഇവര്‍ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റു ചെയ്തവരുടെ തൊപ്പി പാട്രിയറ്റ് ഫണ്ട് ഗ്രൂപ്പിനോടു സമാനമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 2017 ല്‍ ടെക്സസിലായിരുന്നു ഈ ഗ്രൂപ്പ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്.