മനാമ: ബഹ്റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എന്ന ICRF ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024 (Thirst-Quenchers 2024) ടീം അതിൻ്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി ആരംഭിച്ചു. ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിൻ്റെ , തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള ഭാഗമായി നടപ്പാക്കുന്ന തൊഴിൽ നിയന്ത്രണ നടപടിക്കുള്ള പിൻതുണയുമായി ICRF -ന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കഴിഞ്ഞ ഒൻപത് വർഷമായി നടക്കുന്നു.
ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലം നിലനിർത്തുന്നതിനെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ICRF , വിവിധ കൺസ്ട്രക്ഷൻ കമ്പനികാലിലെ തൊഴിലിടത്ത് പോയി തൊഴിലാളികൾക്ക് കുപ്പിവെള്ളം, ലാബൻ, പഴങ്ങൾ, ബിസ്ക്കറ്റുകൾ എന്നിവ വിതരണം ചെയ്യുന്നു, ഇത് കടുത്ത വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നവരെ ലക്ഷ്യമിട്ടാണ്.
2016-ൽ ആരംഭിച്ച ICRF Thirst-Quenchers Summer Awareness Campaign-ൻ്റെ തുടർച്ചയായ 9-ാം വർഷമാണ് ഈ വർഷം അടയാളപ്പെടുത്തുന്നത്. ഓരോ വർഷവും, വേനൽക്കാല മാസങ്ങളിൽ ഉടനീളം ടീം വിവിധ വർക്ക്സൈറ്റുകളിലേക്ക് പ്രതിവാര സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നു.
ഈ വർഷത്തെ ആദ്യ പരിപാടി തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനിയും ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രനും സംഘവും ചേർന്ന് മറാസിയിലെ ഒരു വർക്ക്സൈറ്റിൽ ഉദ്ഘാടനം ചെയ്തു.
ഡോക്ടർ ബാബു രാമചന്ദ്രനും ഹുസൈൻ അലി ഹുസൈനിയും തൊഴിലാളികളെ അഭിസംബോധന ചെയ്യുകയും വേനൽക്കാലത്ത് സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.
വേനൽക്കാലത്ത് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കാൻ തൊഴിൽ സുരക്ഷാ ആവശ്യകതകൾ പ്രയോഗിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ പറ്റിയും അവർ ഊന്നിപ്പറഞ്ഞു. ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ഉപദേഷ്ടാവ് അരുൾദാസ് തോമസ്, Thirst Quenchers 2024 കോർഡിനേറ്റർമാരായ ശിവകുമാർ, ഫൈസൽ മടപ്പള്ളി കൂടാതെ ഐസിആർഎഫ് അംഗങ്ങളായ രാകേഷ് ശർമ, ജോൺ ഫിലിപ്പ്, സുബൈർ കണ്ണൂർ, സുരേഷ് ബാബു, നൗഷാദ്, അജയകൃഷ്ണൻ, പ്രകാശ് മോഹൻ, രുചി ചക്രവർത്തി, അനു ജോസ്, അൽ ത്തിയ ഡിസൂസ , സാന്ദ്ര പാലണ്ണ, ജോസ് എന്നിവരോടൊപ്പം ചില യൂണിവേഴ്സിറ്റി ട്രെയിനികളും പരിപാടിയിൽ പങ്കെടുത്തു.
ഏകദേശം 360 തൊഴിലാളികൾ പങ്കെടുത്ത പരിപാടിയിൽ, വെള്ളക്കുപ്പികൾ, പഴങ്ങൾ, ലാബാൻ, ബിസ്കറ് പാക്കറ്റുകൾ എന്നിവ വിതരണം ചെയ്തു . മുൻവർഷങ്ങളിലെന്നപോലെ, ബോഹ്റ സമൂഹവും ഉദാരമതികളായ സന്നദ്ധപ്രവർത്തകരും ഈ പദ്ധതിക്ക് ശക്തമായ പിന്തുണയാണ് പ്രകടിപ്പിച്ചത്. ICRF Thirst-Quenchers ടീം ഈ പ്രതിവാര പരിപാടികൾ അടുത്ത 10 മുതൽ 12 ആഴ്ച വരെ വിവിധ വർക്ക്സൈറ്റുകളിൽ തുടരാൻ പദ്ധതിയിടുന്നു.