മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്.) ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ബാപ്പു ദ സ്പാർക്കിൾ” ക്വിസ് പ്രോഗ്രാം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അഞ്ച് വിജയികൾക്ക് ആണ് ബൈജൂസ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നൽകിയത്.
മഹാത്മാവിന്റെ 150 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ ജീവിതം, തത്ത്വചിന്ത, കൃതികൾ, തത്ത്വങ്ങൾ എന്നിവയെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം നടത്തിയത്. ക്വിസ് പ്രോഗ്രാമിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ക്വിസിന്റെ പ്രാഥമിക റൗണ്ടിൽ 120 ലധികം ടീമുകൾ പങ്കെടുത്തു. അതിൽ നിന്ന് മികച്ച 30 ടീമുകൾക്ക് ഫൈനൽ റൗണ്ടിലെത്താൻ കഴിഞ്ഞു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ഒന്നാം സമ്മാനം ശങ്കർ പ്രസാദ് & ടീം കരസ്ഥമാക്കി. രണ്ടാം സമ്മാനം ഹരിദാസ് നായർ & ടീം , മൂന്നാം സമ്മാനം സംഹിത ജഗദീഷ് & ടീം, നാലാം സമ്മാനം ഗായത്രി വിശ്വനാഥ് & ടീം, അഞ്ചാം സമ്മാനം അജയ് ജയ്സ്വാൾ & ടീം എന്നിവർ കരസ്ഥമാക്കി.
ഐ.സി.ആർ.എഫ്. “ബാപ്പു ദ സ്പാർക്കിൾ” ക്വിസ് പ്രോഗ്രാം വിജയികളെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷയിൽ ക്വിസ് നടത്തിയത് ക്വിസ് മാസ്റ്റേഴ്സ് അനീഷ് നിർമ്മലൻ, അജയ് നായർ എന്നിവരാണ്.