മനാമ: അസ്കറിലെ സാന്റി എസ്കവേഷൻസ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളുമായി ഐസിആർഎഫ് ഇഫ്താർ മീറ്റ് നടത്തി. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ലയും ചടങ്ങിൽ സന്നിഹിതനായിരുന്നു. ചടങ്ങിൽ മുന്നൂറോളം ഭക്ഷണ പൊതികൾ തൊഴിലാളികൾക്ക് വിതരണം ചെയ്തു.

2022 ഏപ്രിൽ 18 തിങ്കളാഴ്ച ഐസിആർഎഫ് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, അഡ്വൈസർ & എക്സ് ഒഫീഷ്യോ അരുൾദാസ് തോമസ്, അഡ്വൈസർ ഭഗവാൻ അസർപോട്ട, വൈസ് ചെയർമാൻ അഡ്വ. വി കെ തോമസ്, ജോയിന്റ് സെക്രട്ടറിയും ഐസിആർഎഫ് വനിതാ ഫോറം കൺവീനറുമായ നിഷ രംഗരാജൻ, ജോയിന്റ് സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയിന്റ് ട്രഷറർ രാകേഷ് ശർമ, ഐസിആർഎഫ് ഫങ്ഷണൽ ടീം അംഗങ്ങളായ നാസർ മഞ്ചേരി, ക്ലിഫോർഡ് കൊറിയ, പ്രീതി പ്രവീൺ കൂടാതെ റെയ്ന എന്നിവർ പങ്കെടുത്തു.
തങ്ങളുടെ തൊഴിലാളികൾക്ക് അംബാസഡറെ കാണാനും അദ്ദേഹവുമായി സംവദിക്കാനും അവസരമൊരുക്കിയതിന് സാന്റി എക്സ്കവേഷൻസ് മാനേജ്മെന്റ് ഐസിആർഎഫ്- ന് നന്ദി അറിയിച്ചു.
