മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിയ്ക്ക് കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ് ക്വഞ്ചേഴ്സ് 2023 ടീം അതിന്റെ രണ്ടാമത്തെ വേനൽക്കാല ബോധവൽക്കരണ പരിപാടി ഇന്ന് നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. തേർസ്റ് ക്വഞ്ചേഴ്സ് 2023 ടീം കുപ്പിവെള്ളവും പഴങ്ങളും സമൂസയും വിതരണം ചെയ്തു.
300 ഓളം തൊഴിലാളികൾക്കായി തുബ്ലിയിലെ ഒരു വർക്ക്സൈറ്റിൽ ഇന്ന് പരമ്പരയുടെ 2-ാമത്തേ പ്രോഗ്രാം നടന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിമാരായ രവിശങ്കർ ശുക്ല, രവികുമാർ ജെയിൻ, ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, തേർസ്റ് ക്വഞ്ചേഴ്സ് 2023 കോ-ഓർഡിനേറ്റർ മുരളി നോമുല, അംഗങ്ങളായ രാജീവൻ, ശിവകുമാർ, ക്ലിഫോർഡ് കൊറിയ, നാസർ മഞ്ചേരി കൂടാതെ ട്രെയിനികളും പരിപാടികളിൽ പങ്കെടുത്തു. ഇത് തുടർച്ചയായ എട്ടാം വർഷമാണ് ഐസിആർഎഫ് തേർസ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്.