മനാമ: ‘കണക്ട് 2022’ ക്യാമ്പയിനിന്റെ ഭാഗമായി ഐ സിഎഫ് ബഹ്റൈൻ നാഷണൽ കൗൺസിൽ ഇന്ന് 2022 ഏപ്രിൽ 08 വെള്ളിയാഴ്ച നടക്കും.
ഉച്ചയ്ക്ക് 1 മണി മുതൽ മനാമ സുന്നി സെന്ററിലാണ് കൗൺസിൽ നടക്കുക. കേരള മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ മുഖ്യാതിഥി ആയിരിക്കും. റിട്ടേണിങ് ഓഫീസർ ജി സി എഡ്യൂക്കേഷൻ സെക്രട്ടറി അബ്ദുൽ ഹമീദ് ചാവക്കാട് പുനസ്സംഘടന പ്രക്രിയക്ക് നേതൃത്വം നൽകും. കെ.സി. സൈനുദ്ധീൻ സഖാഫി അധ്യക്ഷത വഹിക്കും. വിവിധ സമിതി റിപ്പോർട്ടുകളും ഫിനാൻസ് റിപ്പോർട്ടും ബന്ധപ്പെട്ട സെക്രട്ടറിമാർ അവതരിപ്പിക്കും.
കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും തുടർ വർഷങ്ങളിൽ ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ആശയങ്ങൾ രൂപപ്പടുത്തുകയും ചെയ്യുന്ന ചർച്ചകൾ നടക്കും. എട്ടു സെൻട്രലുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 105 കൗൺസിലർമാർ സംബന്ധിക്കും.
