തൃശൂര്‍: തളിയിലെ നിര്‍ദ്ദന കുടുംബത്തിന് ഐ.സി.എഫ് ബഹ്റൈന്‍ കമ്മറ്റി നിര്‍മ്മിച്ച് നല്കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ സമര്‍പ്പണം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. ഉമ്മയും പഠിക്കുന്ന മുതഅല്ലിമുകളായ രണ്ട് ആണ്മക്കളും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിച്ചു വരികയാണ്. ദൈനംദിന ജീവിതം പോലും ഭാരമായി മാറിയ ഈ കുടുംബത്തിന്റെ വാടകവീട്ടില്‍ നിന്നുള്ള മോചനം സാധ്യമാക്കിയ ഐ.സി.എഫിനോടുള്ള കടപ്പാട് ഒരിക്കലും തീരാത്തതാണെന്ന് കുടുംബം അറിയിച്ചു. സയ്യിദ് അന്‍വര്‍ സാദത്ത് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി സ്ഥലം എം.എല്‍.എ യു.ആര് പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരള മുസ് ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത തൃശൂര്‍ ജില്ല പ്രസിഡന്റ് താഴപ്ര മൊയ്തീന് കുട്ടി മുസ്ല്യാര്‍ താക്കോല്‍ദാനം നിർവഹിച്ചു. മുഹ്യുദ്ധീന്‍ സഖാഫി വരവൂര്‍ (വൈസ് പ്രസിഡന്‍ഡന്റ് കേരള മുസ്ലിം ജമാഅത്ത്) കെ.സി. സൈനുദ്ധീന്‍ സഖാഫി (പ്രസിഡന്റ് ഐ.സി.എഫ് ബഹ്റൈന്‍), ഹംസ അന്‍വരി മോളൂര്‍ (ഖത്തീബ് തളി ജുമാമസ്ജിദ്) എന്നിവര്‍ സന്ദേശ പ്രഭാഷണം നടത്തി.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും