മനാമ: ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള ട്രോഫി ടൂർ ബഹ്റൈനിൽ ആദ്യമായി എത്തുന്നു. ആഗസ്റ്റ് 12, 13 തീയതികളിൽ രാജ്യം ട്രോഫിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. കെഎച്ച്കെ സ്പോർട്ടും ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനും ചേർന്നാണ് ഐസിസി ട്രോഫിക്ക് ഉജ്ജ്വലമായ സ്വാഗതമൊരുക്കുന്നത്.
ഐസിസി പുരുഷ ക്രിക്കറ്റ് വേൾഡ് കപ്പ് ട്രോഫി ടൂർ ബഹ്റൈനിലെ യുവാക്കളെ ഏറെ സ്വാധീനിക്കുമെന്നും, വിവിധ ഗവണ്മെന്റ് ഏജൻസികളിൽ നിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നതെന്നും ക്യാപിറ്റൽ ഗവേർണ്ണറേറ്റ് ഇൻഫർമേഷൻ & ഫോളോഅപ്പ് ഡയറക്ടർ യൂസഫ് ലോറി സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു.