
മനാമ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ബഹ്റൈന്‍ ചാപ്റ്റര്‍ ‘മൂലധനത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
മനാമയിലെ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ 150ലധികം പേര് പങ്കെടുത്തു.
സിംഗപ്പൂരിലെ എഡല്‍വീസ് പ്രസിഡന്റ് അജയ് ശര്‍മ, ദുബായിലെ ഫ്രാങ്ക്ളിന് ടെമ്പിള്ടണ് ഇന്‍വെസ്റ്റ്മെന്റ് സൊല്യൂഷന്‍സിലെ സി.എസ്.എഫ്. സൊല്യൂഷന്‍സ് പോര്‍ട്ട്ഫോളിയോ മാനേജര്‍ ഗൗരവ് ശര്‍മ, ഇന്ത്യയിലെ ഇ.വി.എ. മേരാ ഫണ്ട്സ് ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ വീരപ്പന് അയ്യപ്പന് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.
ആഗോള വിപണികള്‍, വിവിധ നിക്ഷേപ തന്ത്രങ്ങള്‍, ഫലപ്രദമായ സമ്പത്ത് സൃഷ്ടിക്കല്‍ രീതികള്‍ എന്നിവയെക്കുറിച്ച്സെമിനാറില് ചര്‍ച്ചകള്‍ നടന്നു.
