
ഷാര്‍ജ: ഷാര്‍ജ കാര്‍ട്ട് ട്രാക്കില്‍ നടന്ന ഐ.എ.എം.ഇ. മോട്ടോര്‍സ്പോര്‍ട്ട് സീരീസിന്റെ അഞ്ചാം റൗണ്ടില്‍ കുതിപ്പ് തുടര്‍ന്ന് സൈഫ് ബിന്‍ ഹസ്സന് അല്‍ ഖലീഫ. ഷാര്‍ജ കാര്‍ട്ട് ട്രാക്കില്‍ 14 ലാപ്പ് ഫൈനലിലും സൈഫ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ശനിയാഴ്ച റൗണ്ട് 4ല്‍ രണ്ടാം സ്ഥാനം നേടിയതിനു പിന്നാലെയാണ് ഈ രണ്ടാം നേട്ടം.
ബഹ്റൈനിലെ ഇളംതലമുറ കാര്‍ട്ടിംഗ് പ്രതിഭാസം മറ്റൊരു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച അന്താരാഷ്ട്ര പ്രതിഭകളാല്‍ നിറഞ്ഞ മൈതാനം വേഗതയേറിയതും സാങ്കേതികവുമായ ഷാര്‍ജ സര്‍ക്യൂട്ട് സീസണിലെ ഏറ്റവും കഠിനമായ റേസിംഗിന് സാക്ഷ്യം വഹിച്ചു.
ഒരു ഡ്രൈവറായി വളരാനും ലക്ഷ്യങ്ങള്‍ നേടാനും തന്നെ പിന്തുണച്ചതിനും സഹായിച്ചതിനും എക്സെല്‍ മോട്ടോര്‍സ്പോര്‍ട്ടിന് ഈ നേട്ടം സമര്‍പ്പിക്കുന്നതായി സൈഫ് പറഞ്ഞു.


