
ഷാര്‍ജ: ഷാര്‍ജ കാര്‍ട്ടിംഗ് ട്രാക്കില്‍ ഐ.എ.എം.ഇ. മോട്ടോര്‍സ്പോര്‍ട്സ് സീരീസിന്റെ നാലാം റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ബഹ്റൈന്‍ താരം സൈഫ് ബിന്‍ ഹസ്സന് അല്‍ ഖലീഫ രണ്ടാം സ്ഥാനം നേടി.
വെല്ലുവിളി നിറഞ്ഞ ഷാര്‍ജ ഡെസേര്‍ട്ട് സര്‍ക്യൂട്ടില്‍ പോരാടിയ സൈഫ് തുടക്കം മുതല്‍ അവസാനം വരെ കഠിനമായി പരിശ്രമിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവര്‍മാരിലൊരാളായ സൈഫ് ഇപ്പോള്‍ പരമ്പര റാങ്കിംഗില്‍ മൊത്തത്തില്‍ രണ്ടാം സ്ഥാനത്താണ്. കിരീടത്തിനായുള്ള മത്സരത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സൈഫ്.
മേഖലയിലെ പ്രീമിയര്‍ കാര്‍ട്ടിംഗ് ടീമായ എക്സെല്‍ മോട്ടോര്‍സ്പോര്‍ട്ടിനെ പ്രതിനിധീകരിക്കുന്ന സെയ്ഫ്, ബഹ്റൈനിലെ ഏറ്റവും മികച്ച ഇളംതലമുറ മോട്ടോര്‍സ്പോര്‍ട്ട് പ്രതിഭകളിലൊരാളായി മാറി.
തന്റെ 9ാം ജന്മദിനത്തില് സൈഫ് ഈ നേട്ടം കൈരിച്ചത് വിജയത്തിന് ഇരട്ടിമധുരമായി.


