ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. അടിയന്തര ആവശ്യങ്ങൾക്കായി യുപി സർക്കാർ ക്രമീകരിച്ച എമർജൻസി നമ്പറായ 112ൽ വിളിച്ചാണ് അജ്ഞാതൻ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയർത്തിയത്. ‘യോഗിയെ ഞാൻ ഉടൻ കൊലപ്പെടുത്തും’ എന്നായിരുന്നു ഭീഷണി. വധഭീഷണി ഉയർത്തിയ അജ്ഞാതനായ വ്യക്തിക്കെതിരെ ഐപിസി 506,5-7 വകുപ്പുകൾ പ്രകാരവും ഐടി ആക്ട് 66 പ്രകാരവും സുശാന്ത് ഗോൾഫ് സിറ്റിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.നേരത്തേ, കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേർ ആക്രമണത്തിൽ വധിക്കുമെന്ന് ഭീഷണിക്കത്ത് എഴുതിയ പ്രതിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻവൈരാഗ്യം മൂലം അയൽവാസിയുടെ പേരിൽ വ്യാജക്കത്ത് തയ്യാറാക്കിയ കതൃക്കടവ് അഞ്ചാണിക്കൽ സേവ്യർ(58) ആണ് പിടിയിലായത്. കതൃക്കടവിന് സമീപം കേറ്ററിംഗ് സ്ഥാപനം നടത്തുകയാണ് പ്രതി. ഭീഷണിക്കത്ത് വിവാദമായതോടെ ശനിയാഴ്ച കസ്റ്റഡിയിലെടുത്ത ഇയാളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഭീഷണി സന്ദേശമയച്ചതിനും കലാപമുണ്ടാക്കാൻ ശ്രമിച്ചതിനുമാണ് കേസ്.
Trending
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’
- തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി