ചാലക്കുടി: പ്രളയത്തിലും തകരാത്ത കുടിലെന്ന് ഖ്യാതി നേടിയ, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ കാവല്മാടത്തിന് നേരെ ആനകളുടെ ആക്രമണം.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആനകളുടെ ആക്രമണം. ഏറെ ഉയത്തില്‍ നില്ക്കുന്ന കുടില്‍ പാറയുടെ താഴെ തിന്നാണ് ആനകള്‍ ആക്രമിച്ചത്.
ഒന്നര പതിറ്റാണ്ട് മുമ്പ് അതിരപ്പിള്ളി വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചതാണ് കുടില്‍. വെള്ളച്ചാട്ടത്തിന് കാവലിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള കുടില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണെന്ന വ്യാജ പ്രചാരണം ഈയിടെ സജീവമായിരുന്നു.

വിഎസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുടിലിന്റെ കേടുപാടുകള്‍ തീര്‍ത്തു.
