ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ബാസ് ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഫെഡറല്‍ റഗുലേറ്ററി ബോര്‍ഡിന്റെ രണ്ടു പ്രധാനപ്പെട്ട കടമ്പകള്‍ പിന്നിട്ടതായും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ടെക്സസ് സെന്‍ട്രല്‍ റെയില്‍ റോഡ് അധികൃതര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ – ഡാളസ് ദൂരം 90 മിനിറ്റുകൊണ്ടു പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് ബുള്ളറ്റ് ട്രെയിനിലൂടെ പൂര്‍ത്തീകരിക്കപ്പെടുക. ഇപ്പോള്‍ ഹൂസ്റ്റണ്‍ – ഡാളസ് (240 -280 മൈല്‍) കാറില്‍ സഞ്ചരിക്കണമെങ്കിലും ബസിലാണെങ്കിലും നാലുമണിക്കൂറാണ് വേണ്ടി വരുന്നത്. 20 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കും.
Trending
- മാളയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ചു കൊന്നു
- UDF അനുവദിച്ചാല്‍ പിണറായിക്കെതിരെ മത്സരിക്കും ; അന്‍വര്‍
- തൊഴിൽ നിയമലംഘനം; വ്യാപക പരിശോധനയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 19,418 പ്രവാസികൾ
- അന്‍വര്‍ പറയുന്നത് പച്ചക്കള്ളമെന്ന് പി. ശശി
- ബി.ഡി.എഫും എസ്.സി.എച്ചും സംയുക്ത ആരോഗ്യ ഇന്‍ഫര്‍മേഷന്‍ പദ്ധതി ആരംഭിച്ചു
- ജപ്പാനിൽ വൻ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
- ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട് പുറപ്പെടുവിച്ചു, 4 നാൾ ഇടിമിന്നൽ മഴക്ക് സാധ്യത
- പത്തനംതിട്ട പീഡനക്കേസിൽ 58 പ്രതികൾ, പിടികൂടാനുള്ളത് 14 പേരെ