ന്യൂഡല്‍ഹി: പുരുഷ ജനനേന്ദ്രിയമുള്ള ഭാര്യ തന്നെ വഞ്ചിച്ചതിന്, അവരെ ക്രിമിനല്‍ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട ഭര്‍ത്താവിന്റെ ഹര്‍ജി പരിശോധിക്കാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച സമ്മതിച്ചു.
ഹര്‍ജി പരിഗണിക്കാന്‍ ആദ്യം വിസമ്മതിച്ച ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച്, ഭാര്യക്ക് ലിംഗവും കന്യാചര്‍മവും ഉണ്ടെന്ന് വെളിപ്പെടുത്തുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഭര്‍ത്താവ് ഹാജരാക്കിയതിനെ തുടര്‍ന്ന്, ഭാര്യയോട് പ്രതികരണം തേടി.ഒരു ദ്വാരമില്ലാത്ത യോനിയെ കന്യാചര്‍മ്മം പൂര്‍ണ്ണമായും തടസ്സപ്പെടുത്തുന്ന, ജന്മനാ ഉള്ള ഒരു അപായ വൈകല്യമാണ് ‘ഇംപെര്‍ഫോറേറ്റ് കന്യാചര്‍മ്മം’. എന്നാണു ഭാര്യയുടെ വാദം.
‘എന്നാല്‍, ഇവരുടെ വൈകല്യം മറച്ചു വെച്ചാണ് ഇവര്‍ വിവാഹിതയായത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 420 (വഞ്ചന) പ്രകാരമുള്ള ക്രിമിനല്‍ കുറ്റമാണ് ഭാര്യ ‘പുരുഷന്’ ആയി മാറിയത്’ എന്ന് ഭര്‍ത്താവിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന് എന്‍ കെ മോഡി ബെഞ്ചിനോട് പറഞ്ഞു. ‘അവള് ഒരു പുരുഷനാണ്, ഇത് തീര്‍ച്ചയായും ചതിയാണ്. ദയവായി മെഡിക്കല്‍ രേഖകള്‍ നോക്കൂ. ഇത് എന്തെങ്കിലും ജന്മനായുള്ള തകരാറല്ല. ഇത് എന്റെ കക്ഷിയെ ഒരു പുരുഷന് വിവാഹം കഴിച്ച് വഞ്ചിച്ച കേസാണ്. അവള്‍ക്ക് അവളുടെ ജനനേന്ദ്രിയത്തെ കുറിച്ച് തീര്‍ച്ചയായും അറിയാമായിരുന്നു.’ – അഭിഭാഷകന് ഊന്നിപ്പറഞ്ഞു.
വഞ്ചനാക്കുറ്റം തിരിച്ചറിഞ്ഞ്, ഭാര്യക്ക് സമന്‍സ് അയച്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ, മുതിര്‍ന്ന അഭിഭാഷകന് സുപ്രീം കോടതിയില്‍ വാദിക്കുകയായിരുന്നു. കന്യാചര്‍മ്മം തകരാറിലായതിനാല്‍ ഭാര്യ സ്ത്രീയാണെന്ന് പറയാനാകില്ലെന്ന് തെളിയിക്കാന്‍ മതിയായ മെഡിക്കല്‍ തെളിവുകളുണ്ടെന്ന് മോഡി പരാതിപ്പെട്ടു. ഈ അവസരത്തില്‍ കോടതി ചോദിച്ചു: ‘അവര്‍ക്ക് ഇങ്ങനെയൊരു അപാകത ഉണ്ടെങ്കിലും അവളുടെ അണ്ഡാശയം സാധാരണ നിലയിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. എങ്ങനെ സ്ത്രീയല്ലെന്നു പറയാന്‍ പറ്റും?”ഭാര്യക്ക്, ഒരു ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പുരുഷ ലിംഗമുള്ളതായി വ്യക്തമായി പറയുന്നുണ്ട്. ലിംഗമുള്ളപ്പോള് അവള് എങ്ങനെ സ്ത്രീയാകും?’ അവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് തന്നെയാണ് അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടത്.
യുവതിക്ക് തന്റെ ജനനേന്ദ്രിയത്തിന് അപാകതയുണ്ടെന്നു അറിയാമായിരുന്നെങ്കിലും ഇത് മറച്ചു വെച്ച് തന്നെ വിവാഹം കഴിച്ചു വഞ്ചിച്ചതിന് ശിക്ഷ വേണമെന്നാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. അതേസമയം, ഭാര്യയും ഭര്‍ത്താവിനെതിരെ മാനസിക ശാരീരിക പീഡനത്തിന് പരാതി നല്‍കിയിട്ടുണ്ട്.
