ഭോപ്പാൽ: ഭാര്യയെ ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ സെഹോർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. തിങ്കളാഴ്ച പരാതി ലഭിച്ചതിനെ തുടർന്നാണ് 45 കാരനായ മഹേന്ദ്ര മാളവ്യയെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നിസാരമായ തർക്കത്തിന്റെ പേരിൽ ഭർത്താവ് തന്നെ ശാരീരികമായി പീഡിപ്പിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതിൽ പറയുന്നത്. യുവതിയെ ഇയാൾ ഉപദ്രവിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നിസാര കാര്യങ്ങളുടെ പേരിൽ ഭർത്താവ് തന്നെ എപ്പോഴും ആക്രമിക്കാറുണ്ടായിരുന്നെന്നും ഒരുതവണ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചെന്നും യുവതി പറയുന്നു. ആത്മാഭിമാനം ഭയന്നാണ് പലപ്പോഴും പൊലീസിൽ പരാതി നൽകാതിരുന്നത്. ഭർത്താവിനെ ‘നീ’ എന്ന് വിളിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം മർദിച്ചത്. ക്ഷമാപണം നടത്തിയിട്ടും മർദനം തുടർന്നു. പിന്നീട് മൂത്രം കുടിക്കാൻ നിർബന്ധിപ്പിച്ചു. പ്രാണ ഭയത്താൽ മതിൽചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്നും തന്നെ കൊല്ലാനായി കത്തിയുമായി ഭർത്താവ് പിന്തുടർന്നതായും പരാതിയിലുണ്ട്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി