പാലക്കാട്: പാലക്കാട് ഷൊര്‍ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. കുടുംബവഴക്കിനെത്തുടര്‍ന്നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ കൂനത്തറ പാലയ്ക്കല്‍ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീ കൊളുത്തുന്നതിനിടെ ഭര്‍ത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റു. ഇയാളും ചികില്‍സയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പൊലീസ് കേസെടുത്തു.