പാട്ന: ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത് ഭർത്താവ്. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. ഇത് സംബന്ധിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ക്ഷേത്രത്തിൽവച്ച് ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ കമിതാക്കൾ വിവാഹം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവാവ് കാമുകിയുടെ നെറുകയിൽ സിന്ദൂരം ചാർത്തുന്നതും യുവതി കരയുന്നതുമാണ് വീഡിയോയിലുള്ളത്. ആളുകൾ ചുറ്റും കൂടിനിന്ന് ദൃശ്യങ്ങൾ പകർത്തുന്നതും കാണാം. ഭർത്താവ് ജോലിക്കുപോയിരുന്ന സമയത്ത് യുവതി അർദ്ധരാത്രി കാമുകന്റെ വീട്ടിലെത്തിയതോടെയാണ് പിടിയിലാവുന്നത്. ഇരുവരുടെയും ബന്ധുക്കൾ പിടികൂടി കമിതാക്കളെ കെട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇവരോട് ഗ്രാമം വിട്ടുപോകാനും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇതിനിടെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭർത്താവ് സംഭവമറിയുകയും കമിതാക്കളെ ക്ഷേത്രത്തിൽ എത്തിച്ച് വിവാഹം കഴിപ്പിക്കുകയുമായിരുന്നു. യുവതിയുടെ കാമുകൻ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി