കണ്ണൂർ: കണ്ണൂർ പാത്തിപ്പാലത്ത് ഭാര്യയെയും കുട്ടിയെയും പുഴയിൽ തള്ളിയിട്ട സംഭവത്തിൽ ഭർത്താവിനെതിരെ കതിരൂർ പൊലീസ് കേസെടുത്തു. ഭർത്താവ് ഷിജു ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. തന്നെയും കുഞ്ഞിനെയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് ഷിജുവിന്റെ ഭാര്യ സോന വെളിപ്പെടുത്തിയിരുന്നു. ഇവരുടെ ഒന്നരവയസുള്ള മകൾ അൻവിതയുടെ മൃതദേഹം ഇന്നലെ രാത്രി പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു.
മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. അമ്മ സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ആറ് മണിയോടെയാണ് ഷിജുവും ഭാര്യയും കുഞ്ഞു പാത്തിപ്പാലത്ത് എത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഭാര്യയെയും കുഞ്ഞിനെയും തള്ളിയിട്ട ശേഷം ഷിജു സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
Trending
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു
- ടീം ശ്രെഷ്ഠ ബഹ്റൈൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
- കുടിയേറ്റം കേരളീയരുടെ രക്തത്തിലുള്ളതെന്ന് ശബരീനാഥ്; മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ ലഭ്യമാക്കണമെന്ന് ചാണ്ടി ഉമ്മന്‍
- ആഗോള ശ്രദ്ധയാകര്‍ഷിച്ച് ബഹ്റൈന്‍ ശരത്കാല മേള
- മനുഷ്യന്റെ ബുദ്ധിയുടെ സഹായമില്ലാതെ എഐക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല: അഭിമന്യു സക്സേന
- കൃഷിയിടങ്ങള്‍ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കും: മന്ത്രി പി. പ്രസാദ്