കൊല്ലം: ഭാര്യയെ തടാകത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. തേവലക്കര സ്വദേശി അബ്ദുൽ ശിഹാബ് ആണ് അറസ്റ്റിലായത്. പുനലൂർ വാളക്കോട് സ്വദേശി ഷജീറ എട്ടുവർഷം മുമ്പായിരുന്നു മരിച്ചത്. 2015 ജൂൺ 17നായിരുന്നു കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട കല്ലുമൂട്ടിൽ കടവ് ബോട്ട് ജട്ടിയിൽ നിന്നും വെള്ളത്തിലേക്ക് വീണായിരുന്നു ഷജീറ മരിച്ചത്. തുടന്ന് ശാസ്താംകോട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസ് 2017ൽ കൊല്ലം ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തിയിരുന്നു. കൊലപാതകം നടന്ന ദിവസം കരിമീൻ വാങ്ങാമെന്ന പേരിലാണ് മൺറോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് ഷജീറയുമായി ഷിഹാബ് എത്തിയത്. കരിമീൻ കിട്ടാതെ ഇവിടെ നിന്ന് മടങ്ങി. ആറരയോടെ ജങ്കാറിൽ കല്ലുമൂട്ടിൽ കടവിൽ തിരികെ എത്തി. തലവേദനയാണെന്ന് പറഞ്ഞ് ഷിഹാബ് ഇരുട്ടും വരെ ഇവിടെ തുടർന്നു. വെളിച്ചമില്ലാതിരുന്ന കടവിൽ നിന്ന് ഷെജീറയെ ഇയാൾ ബോട്ട് ജെട്ടിയിലേക്ക് നടത്തിച്ചു. പിന്നീട് ആരും കാണാതെ ഷജീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ആൾക്കാർ കൂടിയപ്പോൾ അബദ്ധത്തിൽ കാൽതെറ്റി വീണതെന്ന നിലയിൽ അഭിനയിക്കുകയായിരുന്നു ഷിഹാബ്. കൊല്ലം തേവലക്കര പാലക്കൽ മുറിയിൽ ബദരിയ മൻസിലിൽ ഷിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു പുനലൂർ വാളക്കോട് കണ്ണങ്കര വീട്ടിൽ ഷജീറ. വിവാഹം കഴിഞ്ഞ് ഏഴാം മാസമായിരുന്നു ഷജീറ കൊല്ലപ്പെട്ടത്. വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് ഷിഹാബ് നിരന്തരം ഷജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഫോൺ ഉപയോഗിക്കാൻ പോലും ഷജീറയെ ഇയാൾ അനുവദിച്ചിരുന്നില്ല. സാഹചര്യ തെളിവുകൾ, ശാസ്ത്രീയ തെളിവുകൾ, സാക്ഷി മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അബ്ദുൽ ശിഹാബ് തന്നെയാണ് ഷാജിറയെ വെള്ളത്തിലേക്ക് തള്ളിയിട്ടതെന്ന കണ്ടെത്തലിലേക്ക് അന്വേഷണ സംഘം എത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. എസ്പി എൻ. രാജന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Trending
- ബഹ്റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന് ലോക ശിശുദിനം ആഘോഷിച്ചു
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്