മനാമ: ബഹ്റൈനില്‍ മനുഷ്യക്കടത്ത് നടത്തിയതിന് രണ്ട് ഏഷ്യക്കാര്‍ക്കെതിരെ കുറ്റം ചുമത്തി. ഇവരെ വിചാരണയ്ക്ക് റഫര്‍ ചെയ്തതായും മനുഷ്യക്കടത്ത് കേസുകള്‍ക്കുള്ള ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
കേസില്‍ ആദ്യ വാദം കേള്‍ക്കല്‍ ജൂണ്‍ മൂന്നിന് നടക്കും. പ്രതികള്‍ സാമ്പത്തിക നേട്ടത്തിനായി നിയമവിരുദ്ധവും അധാര്‍മികവുമായ പ്രവൃത്തിക്കള്‍ക്ക് ഇരയെ കടത്തിക്കൊണ്ടുവന്നു എന്നാരോപിച്ച് മനുഷ്യക്കടത്ത് വിരുദ്ധ വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.
റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഇരയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ ചോദ്യം ചെയ്യുകയുമുണ്ടായി.
Trending
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ രണ്ടുപേര്‍ക്കെതിരെ കുറ്റം ചുമത്തി
- ‘സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍’, നിലപാട് വ്യക്തമാക്കി വി ഡി സതീശന്
- സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ച് മത്സര വിജയികളെ പ്രഖ്യാപിച്ചു
- മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
- സൗദിയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിലുടനീളം ജൂൺ 6 വെള്ളിയാഴ്ച ബലി പെരുന്നാൾ
- സൈബര്‍ സുരക്ഷാ സൂചികയില്‍ മികച്ച ആഗോള റാങ്കിംഗ് ബഹ്റൈന്‍ ആദരം
- ‘അൻവറിന്റെ അതൃപ്തി യുഡിഎഫ് പരിഹരിക്കും, യുഡിഎഫിനെ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞാബദ്ധം’