
മനാമ: ബഹ്റൈനില്‍ മനുഷ്യക്കടത്ത് കേസില്‍ പ്രതിയായ ഏഷ്യക്കാരിയുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് മനുഷ്യക്കടത്ത് പ്രോസിക്യൂഷന് ആക്ടിംഗ് മേധാവി അറിയിച്ചു.
ഇവര്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു വിദേശ രാജ്യത്തുനിന്ന് ബഹ്റൈനിലേക്ക് കൊണ്ടുവന്ന യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുവതി ബഹ്റൈനിലെത്തിയപ്പോള്‍ ഇവര്‍ പാസ്പോര്‍ട്ട് പിടിച്ചുവെച്ചു. ഭീഷണിപ്പെടുത്തി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു.
ഇരയായ യുവതിയെ നാഷണല്‍ കമ്മിറ്റി ടു കോംബാറ്റ് ഹ്യൂമന്‍ ട്രാഫിക്കിംഗ് നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കയാണ്.
