
മനാമ: പാക്കിസ്ഥാനില്‍നിന്ന് ബഹ്റൈനിലേക്ക് 16കാരിയെ കടത്തിക്കൊണ്ടുവന്ന് ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ച കേസില്‍ പ്രതികളായ മൂന്നു വിദേശികളുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.
36കാരനായ ബംഗ്ലാദേശിയും 32കാരിയായ പാക്കിസ്ഥാനി വനിതയും 34കാരനായ പാക്കിസ്ഥാനി ബിസിനസുകാരനുമാണ് കേസിലെ പ്രതികള്‍. ജോലി വാഗ്ദാനം ചെയ്താണ് ഇവര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊണ്ടുവന്നത്. കുട്ടിയെ വിമാനത്താവളത്തില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന് ജഫൈറിലെ ഒരു ഫ്ളാറ്റില്‍ താമസിപ്പിച്ച് പാസ്പോര്‍ട്ട് കൈക്കലാക്കി. പിന്നീട് പെണ്‍കുട്ടിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിക്കുകയായിരുന്നു.
അതിനു വിസമ്മതിച്ച പെണ്‍കുട്ടിയോട് ഇവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ശാരീരികമായി ഉപദ്രവിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇവരുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പുറത്തിറങ്ങി ചിലരോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.


