
മനാമ: ബഹ്റൈനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (എന്‍.ഐ.എച്ച്.ആര്) പ്രതിനിധി സംഘം ജൗ റിഫോം ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് തടവുകാരുടെ അവസ്ഥ വിലയിരുത്തുകയും മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്തു.
മതപരമായ ആചരണം സുഗമമാക്കാന്‍ സെന്റര്‍ അധികൃതര്‍ സ്വീകരിച്ച നടപടികള്‍ പ്രതിനിധി സംഘം അവലോകനം ചെയ്തു.
തടവുകാരുടെ ജീവിത സാഹചര്യങ്ങള്‍, സ്വതന്ത്രമായി മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള സൗകര്യം, അവരോടുള്ള പൊതുപെരുമാറ്റം എന്നിവയെക്കുറിച്ചറിയാന്‍ ഒരു സംഘം തടവുകാരുമായി പ്രതിനിധി സംഘം സംസാരിച്ചു.
