തിരുവനന്തപുരം :- മെഡിക്കൽകോളേജ് കാമ്പസിലുള്ള ആർ സി സി യുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കം ചെയ്യുന്ന മണ്ണും കെട്ടിടാവശിഷ്ടങ്ങളും നിക്ഷേപിക്കുന്ന പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പിലെ സ്ഥലത്ത് അടിയന്തിരമായി സംരക്ഷണ ഭിത്തി നിർമ്മിച്ച് പ്രദേശവാസികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
മണ്ണിടിച്ചിൽ കാരണം പ്രദേശവാസികൾക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലാകളക്ടർ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച ശേഷം കമ്മീഷനെ അറിയിക്കണമെന്ന് അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു.
സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന കാര്യത്തിൽ വിവിധ സർക്കാർ ഏജൻസികൾ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കമ്മീഷൻ ഇടപെട്ടത്.
പരാതിയിൽ പറയുന്ന സ്ഥലം ആർ സി സിയുടെതാണെന്ന് നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് അറിയിച്ചു. മണ്ണ് നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതിനാൽ പുലയനാർകോട്ടയിൽ പിന്നീട് മണ്ണ് നിക്ഷേപിച്ചിട്ടില്ലെന്ന് ആർ സി സി ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
പരാതിയിൽ പറയുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കാൻ ജില്ലാ കളക്ടർ റ്റി ബി സെന്റർ ഡയറക്ടർക്ക് കത്ത് നൽകുകയും തുക അനുവദിക്കുകയും ചെയ്തതായി നഗരസഭ കമ്മീഷനെ അറിയിച്ചു. എന്നാൽ ഇപ്രകാരം ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ആർ സി സി കമ്മീഷനെ അറിയിച്ചു.
പരാതിക്കാരുടെ വീടുകൾക്ക് മണ്ണിടിച്ചിൽ കാരണം ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ബോധ്യമായിട്ടും നടപടിയുണ്ടാകാത്തത് ഖേദകരമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പ്രദേശവാസികളായ എ. രമയും മറ്റ് ചിലരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി.
Trending
- തണലാണ് കുടുംബം; ടീൻസ് മീറ്റ് നടത്തി
- ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് പിണറായി വിജയന്
- ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഗാര്ഡന് ഷോ 2025 ഫെബ്രുവരി 20ന് തുടങ്ങും
- സെൻസർ ബോർഡിൻ്റെഇരട്ട നീതി അംഗീകരിക്കാനാവില്ല, സംവിധായകൻ അനുറാം.
- ‘ഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്തുകാര്യം’ അഖിലേഷ് യാദവ്
- മസ്തിഷ്ക മരണ ആശയം ശരിവച്ച് കേരള ഹൈക്കോടതിമസ്തിഷ്ക മരണത്തിനെതിരായ ഹർജി തള്ളി
- ഫോണിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യം; യുവാവ് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം
- ‘ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്’; സുപ്രീംകോടതി