മനാമ: കോവിഡ് 19 ന്റെ പ്രത്യാഘാതത്തെ ചെറുക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ ബഹ്റൈൻ ഗവണ്മെന്റ് നിരവധി മേഖലകൾക്ക് സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക സഹായത്തിന് അർഹതയുള്ള “കൊറോണ” യുടെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളെ തിരിച്ചറിഞ്ഞു, അവരെ സഹായിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
രോഗവ്യാപനം മൂലം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന മേഖലകളിൽ ജോലി ചെയ്യുന്ന ബഹ്റൈൻ പൗരന്മാരുടെ ശമ്പളത്തിന്റെ 50% സർക്കാർ നൽകും. ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലെ തൊഴിലാളികളുടെ വേതനത്തിന്റെ 50% നൽകാനുള്ള രാജകീയ ഉത്തരവിനെ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ പ്രശംസിച്ചു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
ട്രാവൽ, ഏവിയേഷൻ, ടൂറിസം, ഹോട്ടൽ മേഖലകൾ , സിനിമ, പ്രദർശനങ്ങൾ, കൺവെൻഷനുകൾ, ഇവന്റ് മാനേജ്മന്റ്, പ്രാദേശിക മാധ്യമങ്ങൾ എന്നിവ ഉൾപ്പെട്ട വിനോദ മേഖലകൾ, ട്രാൻസ്പോർട്ട് കമ്പനികൾ, കാർ റെന്റൽ , വിദ്യാഭ്യാസ മേഖലകൾ, റീട്ടെയിൽ മേഖല , റസ്റ്റോറന്റുകൾ എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന ബഹ്റൈൻ പൗരന്മാർക്ക് സർക്കാർ ശമ്പളത്തിന്റെ 50% നൽകും.