ജിദ്ദ: സൗദി അറേബ്യയിൽ വൻ വിദേശമദ്യ ശേഖരം പിടികൂടി. ജിദ്ദ അൽ തൈസീർ ജില്ലയിൽ ജിദ്ദ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള അബ്റുഖ് അൽ റിഗാമ ബലാദിയയാണ് അനധികൃത കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. അനധികൃത വെയർഹൗസ് അധികൃതർ അടച്ചുപൂട്ടി.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത 636 കുപ്പി മദ്യം പിടിച്ചെടുത്തതായും, അനധികൃത കേന്ദ്രം പ്രവർത്തിപ്പിച്ചത് തൊഴിൽ നിയമ ലംഘകരുമാണെന്നും അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മുനിസിപ്പാലിറ്റി സംഘം സംയുക്തമായാണ് നിയമ വിരുദ്ധ വെയർഹൗസിൽ റെയ്ഡ് നടത്തിയതെന്നും ബലാദിയ മേധാവി ഖലീൽ ഹമൂദ് അൽ സഹ്റാനി പറഞ്ഞു.