ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 543 പേരാണ് മരിച്ചത്.
ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 10,77,618 ആയി ഉയര്‍ന്നു.
അതേസമയം, രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. 6,77,423 പേരാണ് കൊറോണയില്‍ നിന്നും രോഗമുക്തി നേടിയത്. 3,73,379 പേരാണ് ചികിത്സയിലുള്ളത്. 26,816 പേരാണ് രോഗം ബാധിച്ചു മരിച്ചത്.