മുംബൈ: കോവിഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂനെ പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായി. പുനെയിലെ മഞ്ചി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ എട്ടോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീകെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. തീപിടുത്തത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ്അറിവായിട്ടില്ല.


