
മനാമ: ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ അംഗങ്ങക്കുള്ള ഇഫ്താർ മീറ്റ് ഹൂറ ചാരിറ്റി ഹാളിൽ സംഘടിപ്പിച്ചു. മീറ്റിൽ സാമൂഹ്യ പ്രവർത്തകരായ മഹമൂദ് പെരിങ്ങത്തൂർ, കണ്ണൂർ സുബൈർ, സിദ്ദിഖ് അദ്ലിയ,നജീബ് കടലായി,അൻവർ കണ്ണൂർ,ഫത്താഹ് പൂമംഗലം എന്നിവർ പങ്കെടുത്തു. ഫസൽ ബഹ്റൈൻ,അഷ്റഫ് കാക്കണ്ടി, ഇർഷാദ് തന്നട ,സയീദ് കല്യാശ്ശേരി എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.
നാട്ടിലെ പാവപ്പെട്ടവരായ കുട്ടികൾക്ക് പെരുന്നാളിന് ഒരു പുടവയെന്ന പേരിൽ 100 പേർക്ക് പെരുന്നാൾ വസ്ത്രം നൽകുന്ന പ്രവർത്തനത്തിന്റെ കൂപ്പൺ ലോഞ്ചിങ് എക്സിക്യൂട്ടീവ് അംഗങ്ങളായ സൈനുദ്ധീൻ കണ്ടിക്കൽ, സിദ്ദിഖ് കെ പി എന്നിവർ ചേർന്ന് റഫീഖ് അഹ്മദിന് കൂപ്പൺ കൈമാറി കൊണ്ട് നിർവഹിച്ചു.
റെയീസ് എം ഇ സ്വാഗതം പറഞ്ഞു.അബ്ദുൽറസാഖ് നദ്വി പ്രാർത്ഥന നടത്തി. എക്സിക്യൂട്ടീവ് അംങ്ങളായ ഫൈസൂഖ് ചാക്കാൻ, നൗഷാദ് കണ്ടിക്കൽ, അൻസാരി, മഷൂദ്, ഫുആദ്, റംഷി, റഫ്സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
