മനാമ: ഹൃദയ പൂർവ്വം എന്ന പേരിൽ തണൽ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച രക്തദാന ക്യാംപ് ഇന്ന് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് നടന്നു. തണലിന്റെ പ്രസിഡന്റും മറ്റു ഭാരവാഹികളും പ്രവർത്തകരും അനുഭാവികളും കുടുംബിനികളും അടക്കം നൂറിലധികം ആളുകൾ രക്തം ധാനം നൽകുകയുണ്ടായി. രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാന ക്യാംപ് ഉച്ചക്ക് 1 മണിവരെ തുടർന്നു. മുതിർന്ന മാധ്യമ പ്രവർത്തകനും തണൽ രക്ഷാധികാരിയും ആയ സോമൻ ബേബി, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, അസീൽ അബ്ദുൽ റഹ്മാൻ , നൗഷാദ് മേലടി, നിസാർ ഒ ഐ സി സി തുടങ്ങി സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ ക്യാംപ് സന്ദർശിക്കുകയുണ്ടായി.
തണൽ ഭാരവാഹികളായ അബ്ദുൽമജീദ് തെരുവത്ത് , റഷീദ് മാഹി, ഹമീദ് പോതിമഠത്തിൽ , ലത്തീഫ് ആയഞ്ചേരി, ഇബ്രാഹിം പുറക്കാട്ടേരി, ആർ . പവിത്രൻ , മുജീബ് മാഹി, ലത്തീഫ് കൊയിലാണ്ടി, റഫീഖ് നാദാപുരം , ടിപ് ടോപ് ഉസ്മാൻ , സലിം കണ്ണൂർ , ശ്രീജിത് കണ്ണൂർ, ഫൈസൽ പാട്ടാണ്ടി, നജീബ് കടലായി , ഇബ്രാഹിം കെ എഫ് സി , അഷ്കർ പൂഴിത്തല, ഹാഷിം കറക്ക്, ജയേഷ് , അബ്ദുൽ ജലീൽ, വിനീഷ് , സുരേഷ് മണ്ടോടി, സുബൈർ ഫ്രീഡം , അഷ്റഫ് കാട്ടിൽപീടിക , റാഷിദ് ഹമീദ് , അനിൽ , ഫസലുൽ ഹഖ് , മുനീർ , റഫീക്ക് അബ്ദുള്ള എന്നിവർ ക്യാംപിന് നേതൃത്വം കൊടുത്തു.