പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘ഹൃദയം’ സിനിമയ്ക്ക് മികച്ച ബുക്കിങ്. ജനുവരി 21ന് 450ൽ അധികം സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഓൺലൈൻ ബുക്കിങിലൂടെ പകുതിയലധികം കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ ടിക്കറ്റുകൾ വിറ്റുപോയി കഴിഞ്ഞു.
ദര്‍ശന രാജേന്ദ്രന്, കല്യാണി പ്രിയദര്ശന് എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ കോളജ് പ്രണയവും സൗഹൃ ദയവും ഒക്കെ ആണ് പ്രേമേയം. ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം.
