മനാമ: ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2020, ഫോർമുല 1 റോളക്സ് സഖിർ ഗ്രാൻഡ് പ്രിക്സ് 2020 എന്നീ രണ്ടു ശീർഷകത്തിൽ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന കാറോട്ട മത്സരം വൻ വിജയമാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അഭിനന്ദിച്ചു.
മിഡിൽ ഈസ്റ്റിലെ മോട്ടോർസ്പോർട്ടിന്റെ ആസ്ഥാനമായ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ പ്രദർശിപ്പിച്ച പ്രൊഫഷണലിസം, മികച്ച പ്രകടനം, മത്സരശേഷി, ഉത്സാഹം എന്നിവയ്ക്ക് പങ്കെടുത്ത ടീമുകളോട് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മൽസരത്തിൽ കാണികളായെത്തിയ കോവിഡ് പ്രതിരോധത്തിൽ മുൻനിരയിൽ പ്രവർത്തിച്ചവർക്കും, ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എച്ച്ആർഎച്ച് പ്രിൻസ് സൽമാൻ അഭിനന്ദനം അറിയിച്ചു.
രാജ്യാന്തര കായിക ഇനങ്ങളുടെ വിജയകരമായ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ ആഗോള അംഗീകാരത്തെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. രാജ്യത്തിന്റെ പൗരന്മാർ വീണ്ടും പ്രദർശിപ്പിച്ച കൂട്ടായ പരിശ്രമത്തിനും സമർപ്പണത്തിനും അദ്ദേഹം നന്ദി അറിയിച്ചു.