
മനാമ: ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രിയും പാർലമെന്റ് കാര്യ സഹമന്ത്രിയുമായ അർജുൻ റാം മേഘ്വാൾ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി ഗുദൈബിയ കൊട്ടാരത്തിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ദീർഘകാല ബന്ധവും തന്ത്രപരമായ പങ്കാളിത്തവും വിലയിരുത്തുകയും ചെയ്തു.


നിയമം, നിക്ഷേപം, വാണിജ്യ മധ്യസ്ഥത എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചർച്ച ചെയ്തു. ബഹ്റൈന്റെ സമഗ്ര വികസനത്തിന് ഇന്ത്യൻ പ്രവാസികൾ നൽകുന്ന പിന്തുണക്ക് കിരീടാവകാശി അഭിനന്ദനം അറിയിച്ചു.
