മനാമ: ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്ക് നിരവധി അഭിനന്ദന സന്ദേശം ലഭിച്ചു. 1783 ൽ അഹമ്മദ് അൽ ഫത്തേഹ് ആധുനിക ബഹ്റൈൻ എന്ന അറബ്, മുസ്ലീം രാജ്യസങ്കല്പം ആവിഷ്കരിച്ചതിന്റെ സ്മരണയും ഐക്യരാഷ്ട്രസഭയിലെ പൂർണ അംഗത്വം നേടിയത്തിന്റെ വാർഷികവും രാജാവിന്റെ 21 -മത് സ്ഥാനാരോഹണ വാർഷികവും കൂടിയാണ് ആഘോഷിക്കുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, ജനപ്രതിനിധി സമിതി സ്പീക്കർ, ഷൂറ കൗൺസിൽ ചെയർമാൻ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഷൂറ കൗൺസിൽ അംഗങ്ങൾ, ജനപ്രതിനിധി സമിതി അംഗങ്ങൾ, വിശിഷ്ടാതിഥികൾ, ഗവർണർമാർ, മുനിസിപ്പൽ കൗൺസിലർമാർ, വിദേശത്തുള്ള ബഹ്റൈൻ അംബാസഡർമാർ, ബഹ്റൈനിലെ നയതന്ത്ര ദൗത്യങ്ങൾ, സൊസൈറ്റികൾ, സ്പോർട്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ എന്നിവയുടെ തലവൻമാർ എന്നിവരിൽ നിന്നാണ് ദേശീയദിന ആശംസ സന്ദേശം ലഭിച്ചത്.
ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് ആരോഗ്യവും സന്തോഷവും ആശംസിച്ചു. ഹമദ് രാജാവിന്റെ നേതൃത്വത്തിൽ എല്ലാ മേഖലയിലും രാജ്യത്തിനും ജനങ്ങൾക്കും സമൃദ്ധിയും പുരോഗതിയും ഉണ്ടാവട്ടെയെന്ന് ഉദ്യോഗസ്ഥർ ആശംസ സന്ദേശത്തിൽ അറിയിച്ചു.