
മനാമ: ബഹ്റൈനിലെ ഈസ്റ്റ് ഹിദ്ദ് സിറ്റിയിലെ മസാക്കിന് 2 ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു.
സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) പ്രസിഡന്റും രാജാവിന്റെ പത്നിയുമായ സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ രക്ഷാകര്‍തൃത്വത്തിലും എസ്.സി.ഡബ്ല്യു. അംഗം ഹിസ്സ ബിന്ത് ഖലീഫ അല്‍ ഖലീഫയുടെ സാന്നിധ്യത്തിലും നടന്ന ഉദ്ഘാടന ചടങ്ങില്‍ ഭവന- നഗരാസൂത്രണ മന്ത്രി അംന ബിന്ത് അഹമ്മദ് അല്‍ റുമൈഹി, എസ്.സി.ഡബ്ല്യു. സെക്രട്ടറി ജനറല്‍ ലുല്‍വ ബിന്ത് സാലിഹ് അല്‍ അവാദി, കൗണ്‍സിലിലെ നിരവധി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


