മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അല്‍-ഖാലിയ പ്രൊജക്ടിന്റെ ഭാഗമായി 5,000 ഭവന യൂണിറ്റുകളും സേവനങ്ങളും വിതരണം ചെയ്തു. ഉത്തരവ് നടപ്പാക്കിക്കൊണ്ട് ഭവന മന്ത്രാലയമാണ് ഈസ്റ്റ് ഹിദ്ദ് ടൗണിലെ പൗരന്മാര്ക്ക് യൂണിറ്റുകൾ കൈമാറിയത്. ഭവന സേവന വകുപ്പുകളും പദ്ധതികളും തമ്മിലുള്ള ഏകോപനത്തോടെ ഒരു ടൈംടേബിൾ അനുസരിച്ച് ഭവന യൂണിറ്റുകൾ പൗരന്മാർക്ക് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ നടപ്പാക്കിയതായി അല്‍-ഖാലിയ പ്രോജക്ട് ഡയറക്ടർ, എൻജി. മുഹമ്മദ് റഷ്ദാൻ അറിയിച്ചു.
കരാറുകൾ രേഖപ്പെടുത്തുന്നതിനും ഹൗസിംഗ് ബാങ്കിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പൗരന്മാര് പൂർത്തിയാക്കണം. ശേഷം മന്ത്രാലയത്തിന്റെ ഹോട്ട്ലൈനില്‍ വിളിച്ച് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. ശേഷമാണ് വീടുകളുടെ താക്കോല്‍ കൈമാറിയത്. എല്ലാ യൂണിറ്റുകളുടെയും സന്നദ്ധത ഉറപ്പുവരുത്തിയിട്ടുണ്ട്. കരാറുകാരുമായുള്ള ഗ്യാരണ്ടി കരാറുകള്‍ അവലോകനം ചെയ്തു. ഭവന ഗുണനിലവാരത്തിന്റെ കാര്യത്തില്‍ മന്ത്രാലയം ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നുണ്ടെന്നും റഷ്ദാന്‍ പറഞ്ഞു.