
ബഹ്റൈന്‍ ഭവന മന്ത്രാലയം സംയോജിത ഇ-സര്‍വീസ് അവാര്‍ഡ് നേടി
മനാമ: 2025ലെ ഇ-ഗവണ്മെന്റ് എക്സലന്‍സ് അവാര്‍ഡുകളില്‍ മികച്ച സംയോജിത ഇ-സര്‍വീസ് അവാര്‍ഡ് ബഹ്റൈന്‍ ഭവന മന്ത്രാലയത്തിന് ലഭിച്ചു. 2023- 2026 പരിപാടിയുടെ ഗവണ്മെന്റ് പ്രകടനത്തിനും ഡിജിറ്റല്‍ പരിവര്‍ത്തന ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി സമഗ്രമായൊരു ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതി നടപ്പിലാക്കുന്നതിലും പൗരര്‍ക്കുള്ള ഭവന സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ അധികാരികളെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബന്ധിപ്പിക്കുന്നതിലും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് അവാര്‍ഡെന്ന് ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്ത് അഹമ്മദ് അല്‍ റുമൈഹി പറഞ്ഞു.


