
മനാമ: ബഹ്റൈനില്‍ ഇറാന്റെ ആക്രമം മൂലം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ബഹ്റൈന്‍ പൗരര്‍ എസ്കാന് ബാങ്കില്‍നിന്നെടുത്ത ഭവനവായ്പയുടെ തിരിച്ചടവുകള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്ന നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.
ഖാലിദ് ബുവാനാഖ്, അഹമ്മദ് അല്‍ സല്ലൂം, ഹിഷാം അല്‍ ആവാദി, സൈനബ് അബ്ദുല്‍ അമീര്‍, മുഹമ്മദ് അല്‍ മഅരീഫി എന്നീ എം.പിമാര്‍ ചേര്‍ന്നാണ് നിര്‍ദ്ദേശം പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. അടിസ്ഥാന വസ്തുക്കളുടെ വില ഉയര്‍ന്ന സാഹചര്യത്തില്‍ കുടുംബങ്ങള്‍ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ഭവനവായ്പാ തിരിച്ചടവ് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും ബുവാനാഖ് പറഞ്ഞു.


