തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മ വെട്ടേറ്റുമരിച്ചു. കളത്തറ എം.എസ് വില്ലയിൽ അമ്പത്താറുകാരി ലീനാമണിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കളത്തറയ്ക്ക് സമീപത്തായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ ലീനാമണിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. കുടുംബവീടുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കളുമായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ലീനാമണിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ലീനാമണിയുടെ ഭർത്താവ് സിയാദ് ഒന്നരവർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഇതോടെ ഭർത്താവിന്റെ വസ്തുവകകൾ ലീനാമണിയ്ക്ക് വിട്ടുനൽകാതെ കയ്യടക്കാൻ ചിലർ ശ്രമിച്ചു. 40 ദിവസം മുൻപ് ഭർത്താവിന്റെ ബന്ധു അഹദ് കുടുബസമേതം ഇവരുടെ വീട്ടിൽ കയറി താമസമാക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് കോടതിയിലും പൊലീസിലും കേസ് നടക്കുകയാണ്. കഴിഞ്ഞ ദിവസം ലീനാമണിക്ക് കോടതിയിൽ നിന്നുള്ള സംരക്ഷണ ഉത്തരവുമായി പൊലീസ് വീട്ടിൽ എത്തിയിരുന്നു. ഇതാണ് ഇന്നത്തെ വഴക്കിന് കാരണമായത്.ഇന്ന് രാവിലെ പത്തുമണിയോടെ കല്യാണത്തിന് പോകാൻ ഒരുങ്ങുന്നതിനിടെയാണ് ലീനാമണിയ്ക്കുനേരെ ആക്രമണമുണ്ടായത്. ഷാജി, അഹദ്, മുഹ്സിൻ എന്നിവരാണ് ലീനാമണിയെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട് .ആക്രമണത്തിന് ശേഷം ഇവർ ഓടി രക്ഷപ്പെട്ടു. അക്രമികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു. ആരെങ്കിലും പിടിയിലായോ എന്ന് വ്യക്തമല്ല.
Trending
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും
- ബഹ്റൈൻ 242 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
- നിമിഷപ്രിയയുടെ വധശിക്ഷ നാളെ: ദയാധനം സ്വീകരിക്കാന്‍ കുടുംബം തയ്യാറായാല്‍ വിജയിച്ചൂ; കാന്തപുരം
- ബഹ്റൈന്‍ റോയല്‍ പോലീസ് അക്കാദമി ബിരുദദാന ചടങ്ങ് നടത്തി
- ബഹ്റൈനില്‍ ബധിരര്‍ക്ക് നിയമ അവബോധ പരിശീലനം ആരംഭിച്ചു
- ബഹ്റൈനില്‍ റോഡ് സുരക്ഷ ശക്തമാക്കി; ട്രാഫിക്ക് പട്രോളിംഗ് ആരംഭിച്ചു