
മനാമ: ഇറാനിയന്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് ബഹ്റൈനിലെ സിത്രയിലെ ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസ്സനും കാപ്പിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫയും ഈ വീടുകള്‍ സന്ദര്‍ശിച്ചു. അവര്‍ ജനങ്ങളുടെ സുരക്ഷ വിലയിരുത്തി. ചിലര്‍ക്കുണ്ടായ പരിക്കുകള്‍ നിസ്സാരമാണെന്നും അവര്‍ക്ക് പൂര്‍ണ്ണമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ദുരിതബാധിതരുടെ അവസ്ഥകള്‍ നിരക്ഷിക്കുന്നതിലും അവര്‍ക്ക് എല്ലാതരം പിന്തുണയും പരിചരണവും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കാണിക്കുന്ന താല്പര്യം പോലീസ് മേധാവി പരാമര്‍ശിച്ചു.
ദുരിതബാധിതരെ പിന്തുണയ്ക്കാനും അവരുടെ ആവശ്യങ്ങള്‍ ഉടനടി നല്‍കാനുമുള്ള എല്ലാ നടപടികള്‍ സ്വീകരിക്കാന്‍ നേതൃത്വം ശ്രദ്ധിക്കുന്നുണ്ടെന്ന് കാപ്പിറ്റല്‍ ഗവര്‍ണര്‍ പറഞ്ഞു.


