തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള ഫണ്ട് ഗുണഭോക്താക്കൾക്ക് നേരിട്ട് നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബി.ജെ പി കുളത്തൂർ ഏര്യായിലെ തൊഴിലുറപ്പ് അംഗങ്ങളുമായി സംവദിച്ച് സംസാരിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിൻ്റെ കൊടുകാര്യസ്ഥയെ കുറിച്ച് അദ്ദേഹം തൊഴിലുറപ്പ് തൊഴിലാളികളെ ധരിപ്പിച്ചു. തെലങ്കാനയിലും തമിഴ്നാട്ടിലും 100 % കുടിവെള്ളം കേന്ദ്രസർക്കാർ ലഭ്യമാക്കുമ്പോൾ കേരളത്തിൽ മാത്രം 51% . ഇത് സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ നേർക്കാഴ്ച്ചയാണ്. ബിജെപി മണ്ഡലം പ്രസിഡൻ്റ് ശിവകുമാർ, സംസ്ഥാന സമിതി അംഗം സുരേഷ് തമ്പി,ബിജെപി കുളത്തൂർ ഏര്യ പ്രസിഡൻ്റ് തുണ്ടത്തിൽ ബിനു, ജനറൽ സെക്രട്ടറി ശ്രീകുമാർ, വാർഡ് മെമ്പർ വി.രാജി, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് ബിന്ദുലേഖ, ഡോ. മഹേന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Trending
- ‘ഞാൻ തിരിച്ചെത്തി പ്രതികാരം ചെയ്യും’: യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന
- ഡിവൈഎഫ്ഐയുടെ സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം
- ഫൈബർഗ്ലാസ് സിലിണ്ടറുകൾക്ക് കൗൺസിൽ അംഗീകാരം
- തൃശ്ശൂരില്‍ കാട്ടാന ആക്രമണം; 60 കാരന് കൊല്ലപ്പെട്ടു
- സൗദി അറേബ്യ ആതിഥേയത്വം വഹിച്ച റഷ്യ- അമേരിക്ക ചർച്ച: ബഹ്റൈൻ സ്വാഗതം ചെയ്തു
- കമ്പമലയിലെ കാട്ടുതീ: പുൽമേടിന് തീയിട്ടെന്ന് സംശയിക്കുന്നയാൾ പിടിയിൽ
- സൗകര്യങ്ങള്‍ VIPകള്‍ക്ക് മാത്രം’, മഹാകുഭമേള ‘മൃത്യു കുംഭ്’ ആയെന്ന് മമത
- ‘ഇന്‍സ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു’;വിദ്യാര്‍ഥിനിയെ മർദിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ