തിരുവനന്തപുരം: ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകണം. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് ഹോട്ടൽ റെസ്റ്റൊറന്റ് അസോസിയേഷൻ നിവേദനം നല്കി. ട്രിപ്പിൾ ലോക്ഡൗൺ മേഖലയിൽ ഹോട്ടലുകളുടെ പ്രവർത്തന സമയം രാത്രി 9.30 വരെയാക്കണം എന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.
അതേസമയം ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണ രീതിക്ക് ബദലായുള്ള നിർദേശങ്ങൾ വിദഗ്ദ്ധ സമിതി ഇന്ന് സമർപ്പിക്കും. നാളെ ചേരുന്ന അവലോകന യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയിന്മെന്റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം.
